SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

കെ ഫോൺ : 183 വീടുകളിൽ കണക്ഷനായി

inter

കോട്ടയം : സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ ഫോൺ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ ജില്ലയിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. കോട്ടയത്ത് 1900 സർക്കാർ സ്ഥാപനങ്ങളിൽ 1176 സ്ഥാപനങ്ങളിൽ കെ ഫോൺ കണക്ഷനായി. ആദ്യഘട്ടത്തിൽ കണക്ഷൻ നൽകാനായി 943 ബി.പി.എൽ വീടുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 183 വീട്ടിൽ കണക്ഷൻ നൽകി. ബാക്കിയുള്ളവർക്ക് ജൂൺ 30 നകം ലഭിക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ വൈകിട്ട് മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, പുതുപ്പള്ളിയിൽ ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസും, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ എം.എൽ.എയും, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജും, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും, പാലായിൽ മാണി സി. കാപ്പൻ എം.എൽ.എയും, വൈക്കത്ത് സി.കെ. ആശ എം.എൽ.എയും, കടുത്തുരുത്തിയിൽ മോൻസ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.