SignIn
Kerala Kaumudi Online
Friday, 19 April 2024 6.53 AM IST

ഒഡീഷ ട്രെയിൻ ദുരന്തം; തമിഴ്‌നാട്ടിൽ ഒരു ദിവസത്തെ ദുഖാചരണം,​ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ff

ചെ​ന്നൈ​:​ ​ ഒ‌ഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വിീതം നൽകുമെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാട്ടിൽ ഒരുദിവസത്തെ ദുഃഖാചരണവം ഏർപ്പെടുത്തി,​

​ ​ചെ​ന്നൈ​യി​ലെ​ ​സ്റ്റേ​റ്റ് ​എ​മ​ർ​ജ​ൻ​സി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സെ​ന്റ​റി​ലെ​ത്തിയ ​ ​അ​ദ്ദേ​ഹം​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഒ​ഡീ​ഷ​ ​സ​ർ​ക്കാ​രു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​ട്രെ​യി​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​സ്റ്റാ​ലി​ൻ​ ​അ​റി​യി​ച്ചു.​ ​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വീ​ൻ​ ​പ​ട്നാ​യി​ക്കു​മായി ​സം​സാ​രി​ച്ചെ​ന്നും​ ​സാ​ദ്ധ്യ​മാ​യ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ഉ​റ​പ്പ് ​ന​ല്കി​യതായും ​ ​സ്റ്റാ​ലി​ൻ​ ​പ​റ​ഞ്ഞു.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ ​ ​മ​ന്ത്രി​മാരായ ​ഉ​ദ​യ​ ​നി​ധി​ ​സ്റ്റാ​ലി​നും​ ​എ​സ്.​എ​സ് ​ശി​വ​ശ​ങ്ക​റും​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സം​ഘം​ ​ഒ​ഡീ​ഷ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രു​ടെ​യും​ ​മ​രി​ച്ച​വ​രു​ടെ​യും​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്ക് ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ചെ​യ്തു​വ​രു​ന്ന​താ​യും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​വ​രെ​ ​അ​റി​യു​ന്ന​വ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​ഹെ​ൽ​പ്പ്‌​ലൈ​നി​ൽ​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MK STALIN, TAMILNADU, ODISHA TRAIN TRAGEDY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.