കൊല്ലം: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കുറുമണ്ടൽ ചരുവിള വീട്ടിൽ വേണുവിനെയാണ് (31) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30ഓടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പ്രതി വീടിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടുകൂടുകയായിരുന്നു. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ സബ് ഇൻസ്‌പെക്ടർ നിതിൻ നളൻ, എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐമാരായ അജയൻ, രമേശൻ, സി.പി.ഒ അജീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |