കളമശേരി: ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ഷക്കീൽ മണ്ഡലാണ് (35) ഏലൂർ പൊലീസ് പിടിയിലായത്. ഏലൂർ വടക്കുംഭാഗത്ത് ഷൈജുവിന്റെ വീട്ടിൽ നിന്ന് മോട്ടറും പാത്രങ്ങളും മോഷ്ടിക്കുന്നതിനിടെയാണ് ഷക്കീൽ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |