ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും അസുഖ ബാധിതയായ ഭാര്യയെ കാണാൻ കഴിഞ്ഞില്ല. ഭാര്യയെ കാണുന്നതിനാണ് ഒരു ദിവസത്തെ ജാമ്യം കോടതി അനുവദിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് സിസോദിയ വീട്ടിലെത്തും മുമ്പേ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.38ന് സിസോദിയ വസതിയിലെത്തി. കനത്ത സുരക്ഷയിൽ വീടിനുള്ളിൽ പ്രവേശിപ്പിച്ചെങ്കിലും ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്ത് മാദ്ധ്യമങ്ങളുമായി ബന്ധപ്പെടരുത്, ഫോണോ ഇന്റർനെറ്രോ ഉപയോഗിക്കരുത്, കുടുംബാംഗങ്ങളെയല്ലാതെ ആരെയും കാണരുത് തുടങ്ങിയ കർശ്ശന നിർദ്ദേശങ്ങളോടെയായിരുന്നു ജാമ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |