തിരുവനന്തപുരം: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് ഇന്നലെ 44ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പത്തെണ്ണം യാത്ര വെട്ടിച്ചുരുക്കി. കേരളത്തിൽനിന്നുള്ള ഒരു ട്രെയിൻ റദ്ദാക്കി. ഇന്നലെ വൈകിട്ട് 4.55നു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ-ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് റദ്ദാക്കിയത്. വൈകിട്ട് 5.20ന് പുറപ്പെട്ട കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് റദ്ദാക്കിയില്ല.ഒഡിഷ വഴി പോകേണ്ടിയിരുന്ന ഇൗ ട്രെയിൻ വഴി തിരിച്ചുവിടും. ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പുറിനും ഇടയിലാണ് റൂട്ട് മാറ്റുന്നത്. വഴിതിരിച്ചുവിടുന്നത് മൂലം കേരളത്തിലേക്കുള്ള പല ട്രെയിനുകളും വൈകാനിടയുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ചെന്നൈ,ബെംഗളൂരു,കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കു സ്‌പെഷൽ ട്രെയിൻ ഓടിച്ചു. അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽനിന്നു ചെന്നൈയിലേക്കും ബാംഗ്ളൂരിലേക്കും പ്രത്യേക ട്രെയിൻ സർവീസും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |