കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം 4,631 വാഹനങ്ങൾ വില്പന നടത്തി. ആഭ്യന്തര മൊത്തവ്യാപാരം 2618 യൂണിറ്റുകളും 2013 യൂണിറ്റുകളുടെ കയറ്റുമതി വ്യാപാരവുമാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയത്. മുൻ വർഷത്തേ ഇതേ കാലയളവിനെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ 23 ശതമാനം വളർച്ചയാണ് രേഖപെടുത്തിയത്. ഈ നേട്ടം നിസാൻ മാഗ്നൈറ്റിനു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സാക്ഷ്യമാണെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിസ്സാൻ മാഗ്നൈറ്റ് ഗെസ്സ സ്പെഷ്യൽ എഡിഷൻ കൂടി അവതരിപ്പിച്ചതോടെ മാഗ്നൈറ്റ് ബ്രാൻഡിന് കൂടുതൽ പ്രചാരമേറിയെന്നും രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |