SignIn
Kerala Kaumudi Online
Thursday, 25 April 2024 4.25 PM IST

ലോകബാങ്കിന്റെ പ്രസിഡന്റായി അജയ് ബാംഗ ചുമതലയേറ്റു

ajay-banga

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അജയ് ബാംഗ ലോകബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. ആഗോള ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലപ്പത്തെത്തുന്ന ആദ്യത്തെ വ്യക്തിയായി അജയ് ബാംഗ. അഞ്ച് വർഷമാണ് 63-കാരനായ ബാംഗയുടെ കാലാവധി. ലോകബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ബാംഗ. ഫെബ്രുവരിയിൽ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച ഡേവിഡ് മാൽപാസിന് പകരമാണ് അദ്ദേഹമെത്തിയത്.
ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റായി അജയ് ബാംഗയെ തെരഞ്ഞെടുത്തത്. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയായിരുന്നു തിര‍ഞ്ഞെടുപ്പ്. ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബാംഗയെ നാമനിർദേശം ചെയ്തിരുന്നു.

സേവന മേഖലകൾ

ജനറൽ അറ്റ്‌ലാന്റിക്കിൽ വൈസ് ചെയർമാനായി ബാംഗ സേവനമനുഷ്ഠിച്ചിരുന്നു. മുമ്പ്, 24,000 ജീവനക്കാരുള്ള ആഗോള സ്ഥാപനമായ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും സി.ഇ.ഒയുമായിരുന്നു. ‌ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓണററി ചെയർമാനായിരുന്നു അദ്ദേഹം.

2021-ൽ ജനറൽ അറ്റ്ലാന്റിക്കിന്റെ കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബിയോണ്ട് നെറ്റ്സീറോയുടെ ഉപദേഷ്ടാവായി. സെൻട്രൽ അമേരിക്കയുടെ പങ്കാളിത്തത്തിന്റെ കോ-ചെയർ ആയും ബാംഗ സേവനമനുഷ്ഠിച്ചു. അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിലും അദ്ദേഹം മുൻപ് പ്രവർത്തിച്ചു. സൈബർ റെഡിനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബിന്റെ വൈസ് ചെയർമാനുമായിരുന്നു ബാംഗ.

ലോക ബാങ്കിന്റെ പുതിയ പ്രസിഡൻറായി ചുമതല ഏറ്റെടുക്കുന്ന അജയ് ബാംഗയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും സ്ഥാപനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നതായും ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ട്വീറ്റ് ചെയ്തു.

യു.​എ​സ് ​ട്ര​ഷ​റി​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​മാ​യി​ ​ബാംഗ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​ച​ർ​ച്ച​യി​ൽ​ ​ട്ര​ഷ​റി​യു​മാ​യി​ ​അ​ടു​ത്ത​ ​സ​ഹ​ക​ര​ണം​ ​തു​ട​രാ​നു​ള്ള​ ​ത​ന്റെ​ ​ശ​ക്ത​മാ​യ​ ​ആ​ഗ്ര​ഹം​ ​ബാംഗ​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു. ലോ​ക​ബാ​ങ്ക് ​അ​തി​ന്റെ​ ​സ​ഹോ​ദ​ര​ ​വി​ക​സ​ന​ ​ബാ​ങ്കു​ക​ളു​മാ​യി​ ​കൂ​ടു​ത​ൽ​ ​അ​ടു​ത്ത് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്റെ​ ​പ്രാ​ധാ​ന്യം യു.എസ്.ട്രഷറി സെക്രട്ടറി ജാനെറ്റ്​ ​യെ​ല്ല​ൻ​ ​ സൂചിപ്പിച്ചു. ആ​ഗോ​ള​ ​വെ​ല്ലു​വി​ളി​യു​ടെ​യും​ ​അ​വ​സ​ര​ങ്ങ​ളു​ടെ​യും​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ഈ​ ​നി​ർ​ണാ​യ​ക​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​അ​മ​ര​ത്ത് ​ബാംഗ​യു​ടെ​ ​പ​രി​ച​യ​സ​മ്പ​ന്ന​മാ​യ​ ​നേ​തൃ​ത്വ​വും​ ​മാ​നേ​ജ്മെ​ന്റ് ​വൈ​ദ​ഗ്ധ്യ​വും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ​യെ​ല്ല​ൻ​ ​വ്യക്തമാക്കി.

പുരസ്കാരങ്ങൾ

2012ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ലോക ബാങ്കിന്റെ പുതിയ പ്രസിഡൻറായി അജയ് ബാംഗയെ സ്വാഗതം ചെയ്യുന്നതായും ദാരിദ്ര്യ മുക്തമായ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാമെന്നും ലോകബാങ്ക് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.