SignIn
Kerala Kaumudi Online
Friday, 29 March 2024 6.05 AM IST

സ്വർണവില കുത്തനെ കുറഞ്ഞു,​ പവന് 44,​240 രൂപ

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വർണവില എത്തിയിരിക്കുന്നത്. എന്നാൽ വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 5,600 രൂപയിലും പവന് 44,800 രൂപയിലും എത്തിയിരുന്നു.

ഈ മാസം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിക്കൊണ്ടിരിക്കുന്നു. മേയ് 30ന് കേരളത്തിൽ ഒരു പവന്റെ വില 44,360 രൂപയായിരുന്നു. ഇത് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അതേസമയം, സംസ്ഥാനത്തെ റെക്കാഡ് സ്വർണ വില മേയ് 5ന് രേഖപ്പെടുത്തിയ 45,760 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,585 രൂപയായി. വെള്ളിയാഴ്ച 4,645 രൂപ ആയിരുന്നു.

ആഗോള സ്വർണ വിലയുടെ അനുപാതത്തിലാണ് കേരളമടക്കമുള്ള പ്രാദേശിക വിപണികളിൽ സ്വർണ വില തീരുമാനിയ്ക്കപ്പെടുന്നത്.

അന്താരാഷ്ട്ര സ്വർണ വില 28.75 ഡോളർ ഇടിഞ്ഞ് 1948.19 ഡോളറിലാണ് തുടരുന്നത്.

വെള്ളി വിലയിലും ഇന്നലെ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് ഒരു രൂപ കുറഞ്ഞ് 78 രൂപയാണ്. 10 ഗ്രാമിന് 780 രൂപയായി. ഹാൾമാർക്ക്ഡ് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാമിന് 103 രൂപയാണ് വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.