തൃശൂർ: മൈക്രോ ലോൺ വിതരണത്തിന് ഇ-സിഗ്‌നേച്ചർ നടപ്പിലാക്കിയ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് പുതിയ നാഴികക്കല്ല് പിന്നിട്ടു. 2022-23 സാമ്പത്തിക വർഷം 5.27 ലക്ഷം മൈക്രോ ലോണുകളാണ് ഈ രീതിയിൽ ബാങ്ക് വിതരണം ചെയ്തത്. ഇ-സിഗ്നേചർ സംവിധാനം നടപ്പിലാക്കിയതിലൂടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി വലിയ സംഭാവന നൽകാനും ബാങ്കിനു കഴിഞ്ഞു.
ഇസാഫ് ബാങ്കിന് നിലവിൽ 65 ലക്ഷം ഉപഭോക്താക്കളുണ്ട്. 60 ശതമാനം മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കളും ഇ-സിഗ്‌നേച്ചറുകൾ ഉപയോഗത്തിലേക്ക് മാറി. ഇത് ഏകദേശം 25 ലക്ഷം മൈക്രോ ബാങ്കിങ് വായ്പകൾ വരും.
ജനങ്ങളും ഭൂമിയും സമൃദ്ധിയും ഉൾപ്പെട്ടതാണ് ബാങ്കിന്റെ സോഷ്യൽ ബിസിനസ് തന്ത്രംമെന്നും പ്രവർത്തനങ്ങളിലും ഉത്പന്നങ്ങളിലും ഇത് പ്രതിഫലിപ്പിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇസാഫ് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
മൈക്രോ ബാങ്കിങ് ഉപഭോക്താക്കളെ ടാബുകൾ ഉപയോഗിച്ച് ഡിജിറ്റൽ ഓൺബോർഡിങിലൂടെയാണ് ബാങ്കിന്റെ ഭാഗമാക്കുന്നത്. ഇ-സിഗ്നേചർ സംവിധാന ജീവനക്കാരുടെ ഉത്പാദനക്ഷമതയെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |