തിരുവനന്തപുരം: സിനിമാ സംവിധായകൻ രാജസേനൻ ബി.ജെ.പിയിൽ നിന്ന് രാജിവച്ച് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ജനങ്ങൾക്ക് വേണ്ടി ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കടുത്ത അവഗണനയാണ് താൻ നേരിട്ടതെന്നും രാജസേനൻ പറഞ്ഞു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രാജസേനൻ രാജിക്കത്ത് ഉടൻ കൈമാറുമെന്ന് അറിയിച്ചു. സാമൂഹിക രംഗത്തും കലാരംഗത്തും നന്നായി പ്രവർത്തിക്കാൻ കഴിയുക സി.പി.എമ്മിലാണ്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് താൻ ജനിച്ചത്. ഇനിയുള്ള കാലം സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും രാജസേനൻ പറഞ്ഞു. 2016ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു രാജസേനൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |