കോന്നി: സംസ്ഥാനത്തെ പത്തോളം വാഹന, മൊബൈൽ ഫോൺ മോഷണകേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ശൂരനാട് തെക്ക്, കക്കാട്ടുകുന്ന്, കൊച്ചുവായനശാല മുക്കിൽ, കാട്ടൂർ വടക്കേതിൽ, വിഷ്ണുകുമാർ ( കൊച്ചുവിഷ്ണു 28 ) ആണ് പിടിയിലായത് . ഒരാഴ്ച മുൻപ് മോഷ്ടിച്ച ബൈക്കുമായി കോന്നി സെൻട്രൽ ജംഗ്ഷനിൽ വച്ച് പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ചു ഇയാൾ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോന്നി ടൗണിലെ പെട്രോൾ പമ്പിൽ നിന്നും മറ്റൊരു ബൈക്ക് ഇയാൾ മോഷ്ടിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോന്നി ചൈനമുക്കിൽ വച്ചാണ് അറസ്റ്റുചെയ്തത്. .ജയിൽ ശിക്ഷ കഴിഞ്ഞ് ആറ് മാസങ്ങൾക്കു മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഹരിപ്പാട്, കരുനാഗപ്പളി , ശുരനാട്, പൊലീസ് സ്റ്റേഷനുകളിൽ പത്തോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |