കുളത്തൂർ : കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറും മണ്ണ് ഗവേഷണ ശാസ്ത്രജ്‌ഞനുമായ തിരുവനന്തപുരം കുളത്തൂർ പ്രശാന്തിയിൽ ഡോ.സി.ജെ തമ്പി (89 ) നിര്യാതനായി. 1958 ൽ കേന്ദ്ര സർക്കാരിൽ ഫോറസ്റ്റ് ആന്റ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ആൻഡമാൻ നിക്കോബാറിൽ സോയിൽ കൺസർവേഷന് തുടക്കം കുറിക്കുകയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മണ്ണ് സംരക്ഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത് രാജ്യത്ത് ശ്രദ്ധ നേടിയിരുന്നു. 1972-ൽ കൊൽക്കത്ത റീജീയണൽ സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റായി ചുമതലയേറ്റു. 1993 ൽ കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മീഷണറായും ഡയറക്ടറായും ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഉത്തരേന്ത്യയിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് ലാൻഡ് യൂസ് പ്ലാനിംഗ് , പ്രോസ്പെക്ടിവ് പ്ലാനിംഗ് , വാട്ടർ ഷെഡ് അറ്റലസ്, ഡ്രഫ്റ്റ് ലാൻഡ് യൂസ് പോളിസി തുടങ്ങിയ പദ്ധതികൾ നാപ്പിലാക്കിയത് ഡോ.സി.ജെ. തമ്പിയുടെ നേതൃത്വത്തിലാണ്. നാഷണൽ ഫെല്ലോ ഓഫ് ഇന്ത്യ, ലൈഫ് മെമ്പർ ഓഫ് റോയൽ സൊസൈറ്റി ലണ്ടൻ, ഇന്ത്യാൻ സോയിൽ സൊസൈറ്റി ലീഡർഷിപ്പ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നാളികേര ഉദ്പാദനത്തിനായി ഐ.സി.എ.ആർ. തയ്യാറാക്കിയ പദ്ധതിയുടെ മുഖ്യ സൂത്രധാരൻ ഡോ.സി.ജെ. തമ്പിയായിരുന്നു. 123 ഓളം പബ്ലിക്കേഷനുകൾ പുറത്തിറക്കിയ ഇദ്ദേഹം യു.കെ, ആസ്ട്രേലിയ, മനില, ചൈന, ഹോം ഗോങ് തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗെെനക്കോളജിസ്റ്റ് ഡോ. മധുരവല്ലി തമ്പിയാണ് ഭാര്യ. മകൻ: ചെമ്പഴന്തി എസ്.എൻ.കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ.അരവിന്ദ് തമ്പി . മരുമകൾ: ഡോ ജമീല വാരിയർ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് , കിംസ് ഹോസ്പിറ്റൽ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |