SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.00 PM IST

കേരള സർവകലാശാലാ പരീക്ഷാഫലം

k

തിരുവനന്തപുരം: കേരളസർവകലാശാല 2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ്,എം.കോം. (റെഗുലർ-2021 അഡ്മിഷൻ, സപ്ലിമെന്ററി,മേഴ്സിചാൻസ്) പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു.

2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി,എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (റെഗുലർ-2021 അഡ്മിഷൻ,സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (റെഗുലർ,സപ്ലിമെന്ററി ആൻഡ് മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

15ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ./ബി..എസ്സി/ബി കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആർ.എം./എം.എം.റ്റി.റ്റി.(റെഗുലർ-2022 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2021 അഡ്മിഷൻ,സപ്ലിമെന്ററി-2019 ആൻഡ് 2020 അഡ്മിഷൻ) വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ 7വരെ നീട്ടി.

2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ. (സി.ബി..സി..എസ്.) പരീക്ഷയൂടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 6മുതൽ 15വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ E.J V (അഞ്ച്) സെക്ഷനിൽ ഹാജരാകണം.

ശാസ്താംകോട്ട ഡി.ബി. കോളേജിൽ 2023 ജൂണിൽ തുടങ്ങുന്ന പി.എസ്.സി അംഗീകരിച്ച ആറുമാസ കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്. സി.),സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.സി.എ.) കോഴ്സുകൾക്ക് അപേക്ഷിക്കാം. യോഗ്യത:പ്ലസ് ടു,പ്രായപരിധി ഇല്ല. ക്ലാസ്:ശനി,ഞായർ,അവധി ദിവസങ്ങളിൽ. മറ്റു കോഴ്സുകൾ ചെയ്യുന്നവർക്കും ജോലിയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ksmdbc.ac.inൽ. ഫോൺ 9446475975.


തിരുവനന്തപുരം ലൊയോള കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് 20വരെ അപേക്ഷിക്കാം. യോഗ്യത:പ്ലസ് ടു,ഇപ്പോൾ സർക്കാർ സർവീസിലുള്ളവർക്ക് എസ്.എസ്.എൽ.സി. യോഗ്യത മതിയാകും. അപേക്ഷാഫോം 100രൂപ. ശ്രീകാര്യത്തുള്ള ലൊയോള കോളേജ് ഓഫീസിൽ നിന്നും അപേക്ഷ ഫോം ലഭ്യമാകും. അപേക്ഷ ഫോം തപാലിൽ ലഭിക്കേണ്ടവർ പ്രിൻസിപ്പാളിന്റെ പേരിലെടുത്ത 100രൂപയുടെ ഡി.ഡി.യും,സ്വന്തം മേൽവിലാസമെഴുതി 5രൂപ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം അപേക്ഷിക്കുക. വിലാസം:പ്രിൻസിപ്പാൾ,ലൊയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ്,ശ്രീകാര്യം പി.ഒ.,തിരുവനന്തപുരം-695 017,ഫോൺ:0471-2592059,2591018.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.