ലക്നൗ: ഹിന്ദുവായി ചമഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തെന്ന 24കാരിയുടെ പരാതിയിൽ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിത് എന്ന് പരിചയപ്പെടുത്തി യുവതിയുമായി പ്രണയത്തിലായ ആബിദ് എന്ന യുവാവാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ് ബ്ലാക്ക് മെയിൽ ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു.
നിർബന്ധിച്ച് മതം മാറ്റുകയും മാംസം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ പിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും യുവതി പറയുന്നു. യുവാവിന്റെ കുടുംബാംഗങ്ങൾ മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |