കൊയിലാണ്ടി: എം.ഡി.എം.എയും ആശിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ. ഉള്ള്യേരി അരീപ്പുറത്ത് മുഷ്താക്ക് അൻവർ (24), ഉള്ള്യേരി മണി ചന്ദ്രകണ്ടി സരുൺ (25) എന്നിവരാണ് പിടിയിലായത്. അൻവറിൽ നിന്ന് 600 മി.ഗ്രാം എം.ഡി.എം.എയും സരുണിൽ നിന്ന് 2.5 ആശിഷ് ഓയിലുമാണ് പിടികൂടിയത്. ബൈക്കിൽ സഞ്ചരിക്കവെ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപം വെച്ചാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത് .കൊയിലാണ്ടി സി.ഐ എൻ.വി ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർക്കായി വലയൊരുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി എസ്.ഐ.അനീഷ് വടക്കയിൽ, പി.എം.ശൈലേഷ്, ഗ്രേഡ് എസ്.ഐ.രാജീവ്, സി.പി.ഒമാരായ ഗംഗേഷ്, ഷൈജു, വനിതാ പി.സി. ഒ.ഷമീന തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.
,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |