കോഴിക്കോട്: ജില്ലയിലെ 26 പുതിയ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് കെ.പി.സി.സിയുടെ പട്ടിക. ഒരിടത്ത് ഒഴിച്ച് ബാക്കിയെല്ലാം പുതുമുഖ പ്രസിഡന്റുമാരാണ്. പേരാമ്പ്രയിലെ കെ. മധുകൃഷ്ണൻ മാത്രമാണ് സ്ഥാനം നിലനിർത്തിയത്. വില്യാപ്പള്ളിയിലെ പി.സി.ഷീബയാണ് പട്ടികയിലെ ഏക വനിത. ഡി.സി.സി ജനറൽ സെക്രട്ടറിമാരിൽ മൂന്നുപേർ ബ്ലോക്ക് പ്രസിഡന്റുമാരായി. കുറ്റ്യാടിയിലെ ശ്രീജേഷ് ഊരത്താണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. അഴിയൂർ: പറമ്പത്ത് പ്രഭാകരൻ, വടകര: സതീശൻ കുരിയാടി, കുറ്റ്യാടി: ശ്രീജേഷ് ഊരത്ത്, വില്യാപ്പള്ളി: പി.സി ഷീബ, നാദാപുരം: മോഹനൻ പാറക്കടവ്, കാവിലുംപാറ: ജമാൽ കോരങ്കോട്ട്, കൊയിലാണ്ടി: തേറത്ത് മുരളി, പയ്യോളി: കെ.ടി വിനോദ്, പേരാമ്പ്ര: കെ. മധുകൃഷ്ണൻ, മേപ്പയ്യൂർ: കെ.പി രാമചന്ദ്രൻ, ബാലുശ്ശേരി: ജൈസൽ അത്തോളി, നടുവണ്ണൂർ: കെ. രാജീവൻ, എലത്തൂർ: ആറോട്ടിൽ കിഷോർ, ചേളന്നൂർ: കെ. ശ്രീജിത്ത്, വെള്ളയിൽ: പി. കൃഷ്ണകുമാർ, ചേവായൂർ: പി.വി ബിനീഷ്കുമാർ, പന്നിയങ്കര: എം.പി ബാബുരാജ്, മാങ്കാവ്: കെ.പി സുബൈർ, ബേപ്പൂർ: രാജീവൻ തിരുവച്ചിറ, ഫറോക്ക്: തസ്വീർ ഹസൻ, കുന്ദമംഗലം: വളപ്പിൽ റസാഖ്, പെരുവയൽ: രവികുമാർ പനോളി, കൊടുവള്ളി: ശശി മാസ്റ്റർ, താമരശ്ശേരി: പി. ഗിരീഷ്കുമാർ, തിരുവമ്പാടി: ജോബി ഇലന്തൂർ, മുക്കം: എം. സിറാജുദ്ദീൻ എന്നിവരാണ് ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |