SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.15 PM IST

ബാലസോർ അപകടം: സിഗ്നൽ പിഴവ് ചൂണ്ടി എൻജിനിയർമാർ

train-accident

തിരുവനന്തപുരം: സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിൻ അപകടങ്ങളിൽ മിക്കപ്പോഴും വില്ലനാകുന്നത്. ഒഡീഷയിലെ ബാലസോറിൽ സംഭവിച്ചതും അത്തരമൊരു പിഴവായിരിക്കാമെന്നാണ് റെയിൽവേ എൻജിനിയർമാരുടെ നിഗമനം. അപകടത്തിനു കാരണം പോയിന്റ് മെഷീനിൽ ഉണ്ടായ തകരാറാകാമെന്നു സിഗ്നൽ എൻജിനീയർമാർ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ലൂപ്പ് ട്രാക്കിൽ ആദ്യം എത്തിയത് ഗുഡ്സ് ട്രെയിൻ ആണ്. രണ്ടാമതായി എത്തിയ കോറമണ്ഡൽ മെയിൻ ട്രാക്കിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ട്രാക്കിലേയ്ക്കു കടന്ന് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.ഇത്തരത്തിൽ തെറ്റായി ലൂപ്പിലേക്ക് ട്രെയിൻ കയറണമെങ്കിൽ തെറ്റായ സിഗ്നൽ വന്നിട്ടുണ്ടാകാം.

ട്രാക്ക് സ്വിച്ച് ചെയ്‌പ്പോഴുണ്ടായ പിഴവാകാം ഇതിനിടയാക്കിയതെന്നാണ് മനസിലാകുന്നതെന്നാണു റെയിൽവേയിൽനിന്നു വിരമിച്ച മുതിർന്ന സിഗ്നൽ എൻജിനീയർ പറയുന്നത്.

അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ പരിശോധിച്ചപ്പോഴും ഇത് തന്നെയാകാം കാരണമെന്ന് റിപ്പോർട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യമ്പോൾ, അതിനുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ റിപ്പോർട്ട്.

അപകടം നടന്ന സമയത്തെ ഡേറ്റ ലോഗർ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളതെന്ന് വിഡിയോയിൽ കാണാം. ഇതിൽ അറ്റത്തുള്ള രണ്ട് ട്രാക്കുകളും ചുവന്ന നിറത്തിലാണ്. അതായത്, അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നർത്ഥം. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു മനസ്സിലാക്കാം.

നടുവിലെ രണ്ടു ട്രാക്കുകൾക്കു മഞ്ഞ നിറമാണ് വിഡിയോയിലുള്ളത്. സ്റ്റേഷനിലേക്കു വരുന്ന പുതിയ ട്രെയിനുകളെ സ്വീകരിക്കാൻ ട്രാക്കുകൾ സജ്ജമാണ് എന്നർഥം. ആകെയുള്ള നാലു ട്രാക്കുകളിൽ നടുവിലെ രണ്ടു ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ വന്നുപോകേണ്ടത് എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാവുന്നത്.തെറ്റായ സിഗ്നൽ ലഭിച്ചത് കാര്യങ്ങൾ അവതാളത്തിലാക്കിയെന്നാണ് അനുമാനിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.