കകമിഗാര: വനിതാ ജൂനിയർ ഏഷ്യാകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 22 ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അന്നു ഡബിൾ ഹാട്രിക്ക് നേടി. മുംതാസ് ഖാനും ദീപികയും നാല് ഗോൾ വീതം നേടി.വൈഷ്ണവി വിഠല്‍ ഫാല്‍ക്കെയും സുനെലിത ടോപ്പോയും ദീപിക സോരെംഗും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ മഞ്ജു ചോർസിയ, നീലം എന്നിവർ ഓരോതവണ ലക്ഷ്യംകണ്ടു. ആറാം മിനിട്ടിൽ തുടങ്ങിയ ഗോളടി അറുപതാം മിനിട്ടുവരെ തുടർന്നു.വമ്പൻ ജയത്തോടെ
പൂള്‍ എയില്‍ ഇന്ത്യ ഒന്നാമതെത്തി. നാളെ നടക്കുന്ന രണ്ടാംമത്സരത്തിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ, ദക്ഷിണ കൊറിയ, മലേഷ്യ, ചൈനീസ് തായ്‌പേയ്, ഉസ്‌ബെക്കിസ്താന്‍ എന്നീ ടീമുകളാണ് പൂള്‍ എയില്‍ മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |