SignIn
Kerala Kaumudi Online
Saturday, 20 April 2024 2.02 AM IST

107 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയെ വിറപ്പിച്ച ഭീമൻ

pic

കാൻബെറ : കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഭൂമുഖത്ത് ജീവിച്ചിരുന്ന കാലത്ത് ആകാശത്ത് പറന്ന് നടന്നിരുന്ന റ്റെറോസോർ എന്ന ഭീമൻ പറക്കും ഉരഗം 107 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ ഓസ്ട്രേലിയയിൽ ജീവിച്ചിരുന്നതായി കണ്ടെത്തൽ. ഏകദേശം 105 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാകാം ഇവ ഓസ്ട്രേലിയയിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.

എന്നാൽ വിക്ടോറിയ സംസ്ഥാനത്ത് നിന്ന് മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് ലഭിച്ച രണ്ട് റ്റെറോസോർ ഫോസിലുകളിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഗവേഷകർ ഇപ്പോൾ പുതിയ നിഗമനത്തിലേക്ക് എത്തിയത്. ഓസ്ട്രേലിയയിൽ നിന്ന് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ റ്റെറോസോർ ഫോസിൽ സാമ്പിളുകളാണിത്.

ഭൂമിയിലെ നട്ടെല്ലുള്ള ജീവികളിൽ പറക്കാനുള്ള കഴിവ് ആദ്യമായി ആർജ്ജിച്ചെടുത്തവ കൂടിയാണ് റ്റെറോസോറുകൾ. ഭൂമുഖത്തുണ്ടായിരുന്നതിൽ ഏറ്റവും വലിയ പക്ഷിയും റ്റെറോസോർ ആണെന്നാണ് ഗവേഷകരുടെ നിഗമനം. അസാധാരണ വലിപ്പമുള്ള തലയും നീണ്ട കഴുത്തുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

ഏകദേശം 250 കിലോഗ്രാമെങ്കിലും ഇവയ്ക്ക് ഭാരമുണ്ടായിരുന്നതായി കരുതുന്നു. റ്റെറോസോറിന്റെ ഇരു ചിറകുകളും തമ്മിൽ 30 അടി നീളമുണ്ടായിരുന്നതായാണ് ഗവേഷകരുടെ നിഗമനം. കൂർത്ത കൊക്ക് ഇരപിടിത്തത്തിന് ഏറെ അനുയോജ്യമായിരുന്നു. കൂർത്ത പല്ലുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. ഡ്രാഗൺ എന്ന ജീവി സാങ്കല്പികമാണെങ്കിലും അതിനോടാണ് റ്റെറോസോർ സ്പീഷീസിനെ ഗവേഷകർ ഉപമിക്കുന്നത്.

ഏകദേശം 252 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മീസോസോയിക് യുഗത്തിൽ ദിനോസറുകൾക്കൊപ്പമാണ് ഇവ ജീവിച്ചിരുന്നതെന്ന് കരുതുന്നു. പ്രാചീനകാല ഓസ്ട്രേലിയയിൽ ക്വീൻസ്‌ലൻഡിന്റെ ഭൂരിഭാഗം പ്രദേശത്തും വ്യാപിച്ച് സ്ഥിതി ചെയ്തിരുന്ന എറൊമാംഗ സീ എന്ന കടലിന് മീതെ റ്റെറോസോറുകൾ പറന്നിരിക്കാമെന്നാണ് കരുതുന്നത്.

കടലിൽ നിന്ന് മത്സ്യങ്ങളെ കൊത്തിയെടുത്ത് പറക്കാൻ ഇവയുടെ കൂർത്ത കൊക്ക് ഏറെ അനുയോജ്യമായിരുന്നു. 40 കൂർത്ത പല്ലുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. ഓസ്ട്രേലിയയ്ക്ക് പുറത്തും റ്റെറോസോറുകൾ ജീവിച്ചിരുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റ്റെറോസോർ ഫോസിൽ കഴിഞ്ഞ വർഷം സ്കോട്ട്‌ലൻഡിലെ പടിഞ്ഞാറൻ തീരമായ സ്കൈയിൽ നിന്ന് കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.