ടെൽ അവീവ് : ഈജിപ്ഷ്യൻ അതിർത്തിക്ക് സമീപമുണ്ടായ വെടിവയ്പിൽ മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഇസ്രയേലിനും ഈജിപ്റ്റിനും ഇടയിലുള്ള നിത്സാന / അൽ - അജ്വ ബോർഡർ ക്രോസിംഗിലായിരുന്നു സംഭവം. ഈജിപ്ഷ്യൻ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചയാൾ അതിർത്തി കടന്ന് ഇസ്രയേൽ സൈന്യത്തിന്റെ പോസ്റ്റിന് നേരെ വെടിവയ്ക്കുകയായിരുന്നു. ഇയാളെ വെടിവച്ച് കൊന്നതായി ഇസ്രയേൽ അറിയിച്ചു. സംഭവത്തിൽ ഈജിപ്ഷ്യൻ സൈന്യവുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |