SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.00 PM IST

ആദ്യരാത്രിയിൽ നവ ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; ഇരുവർക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌, ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

death

ലക്നൗ: വിവാഹദിനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബെഹ്‌റെയ്ച്ചിയിലാണ് സംഭവം. തൊട്ടടുത്ത ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിരണ്ടുകാരനായ പ്രതാപ് യാദവിനെയും ഇരുപതുകാരി പുഷ്പയേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മേയ് മുപ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ രാത്രിയിൽ നവദമ്പതികൾ കിടപ്പുമുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഇരുവരെയും കാണാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.


പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഇരുവർക്കും ഹൃദയാഘാതമായിരുന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് എസ് പി പ്രശാന്ത് വർമ പറഞ്ഞു. മൃതദേഹങ്ങൾ സംസ്‌കരിച്ചു.

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇരുവർ‌ക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ രണ്ടുപേർക്കും ഒന്നിച്ച് ഹൃദയാഘാതം വരുമെന്ന് ബന്ധുക്കൾ ചോദിച്ചു. ഇരുവരുടെയും മുറിയിൽ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഉറങ്ങുമ്പോൾ ശ്വാസം മുട്ടൽ മൂലം ഹൃദയാഘാതമുണ്ടായതാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BRIDE AND GROOM, DEATH, FIRST NIGHT, HEART ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.