SignIn
Kerala Kaumudi Online
Friday, 19 April 2024 10.53 PM IST

പതിനായിരങ്ങൾ വിലവരുന്ന ട്രീറ്റ്മെന്റ് പത്ത് പൈസ ചെലവില്ലാതെ വീട്ടിൽ ചെയ്യാം; അതും വെറും 15 മിനിട്ടിൽ

beauty

രാവിലെ പോലും പുറത്തിറങ്ങാൻ പറ്റാത്ത വിധം ചൂട് കൂടിയ സാഹചര്യത്തിലൂടെയാണ് നമ്മളിപ്പോൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് ചർമ്മത്തെ വളരെ മോശമായി ബാധിക്കുന്നുണ്ട്. സൺസ്ക്രീൻ പുരട്ടിയിട്ടും പലപ്പോഴും നമ്മുടെ ചർമത്തിൽ നിറം മങ്ങൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ മാത്രമല്ല, വേനൽകാലത്ത് ചർമ്മത്തെ ദോഷമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിനുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. വെറും ഒരു ഗ്ലാസ് മോര് ഉണ്ടെങ്കിൽ സെലിബ്രിറ്റികൾ ചെയ്യുന്ന വിലകൂടിയ ട്രീറ്റ്‌മെന്റുകളെ പോലും വെല്ലാൻ സാധിക്കും.

മോര്

നമ്മുടെ ശരീരത്തെ നല്ലതുപോലെ തണുപ്പിക്കാൻ മോര് സഹായിക്കും. അതുകൊണ്ടാണ് പലരും ക്ഷീണിച്ച് വരുമ്പോൾ മോര് കുടിക്കുന്നത്. എന്നാൽ പച്ച മോര് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും മാറ്റി ചർമ്മം യുവത്വമുള്ളതാക്കാനും ഇത് സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം മോര് മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് നന്നായി മസാജ് ചെയ്യണം. ശേഷം കുറച്ച് മോര് കൂടിയെടുത്ത് നല്ല കട്ടിയായി മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. പുറത്ത് പോയി വരുന്ന ദിവസങ്ങളിൽ ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ചർമ്മത്തിന് വളരെ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TREATMENT, BEAUTY, BEAUTY TIPS MALAYALAM, MALYALAMBEAUTY TIPS, BEAUTY HACKS, EASY BEAUTY HACKS, BUTTER MILK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.