SignIn
Kerala Kaumudi Online
Saturday, 20 April 2024 1.17 AM IST

മലപ്പുറത്ത് പൂവും കായും കാണാൻ കഞ്ചാവ് ചെടി വീട്ടിൽ വളർത്തി, യുവാവ് അറസ്റ്റിൽ

cannabis

മലപ്പുറം: പൂവും കായും കാണാനായി വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. കരിങ്കലത്താണി പെട്രോൾ പമ്പിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 125 ​ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായ ഇയാൾക്കെതിരെ നിലമ്പൂരും കഞ്ചാവ് കേസുണ്ട്. പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, YOUNG MAN, ARREST, CANNABIS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.