എയർപോർട്ട് ലുക്ക് വസ്ത്രം ധരിക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. ബോളിവുഡിൽ എയർപോർട്ട് ലുക്ക് ട്രെൻഡിംഗ് ആക്കിയ താരമാണ് കങ്കണ .ഫാഷൻ ബ്രാന്റുകളുടെ പോക്കറ്റ് നിറച്ചുകൊണ്ട് താൻ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയായിരുന്നുവെന്ന് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് കങ്കണ.
2018 മുതൽ മുംബയ് വിമാനത്താവളത്തിൽ വച്ചെടുത്ത താരത്തിന്റെ ഫാഷൻ ലുക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കികൊണ്ടാണ് തുറന്നുപറച്ചിൽ. പാശ്ചാത്യ സ്ത്രീയെ പോലെയാവാൻ അന്താരാഷ്ട്ര ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രം ഞാൻ ധരിച്ചു. പ്രമുഖ ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രം വാങ്ങിക്കൊണ്ട് പല അന്താരാഷ്ട്ര ബ്രാന്റുകളുടെയും പോക്കറ്റ് ഞാൻ നിറച്ചു. പക്ഷേ അവർ ചെയ്തത് നമ്മുടെ സംസ്കാരം നശിപ്പിക്കുക എന്നതാണ്. ഇത്തരം വസ്ത്രങ്ങളും ബാഗുകളും പരിസ്ഥിതിക്ക് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പോലും ഞാൻ നോക്കിയില്ല. നടീനടൻമാർ എയർപോർട്ട് ലുക്ക് ട്രെന്റാക്കിയതിന് പിന്നിൽ ഞാൻ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. പട്ടിണിമൂലം എന്റെ നാട്ടിൽ നെയ്ത്തുകാരും കരകൗശലക്കാരും മരണമടയുന്നു. അതുകൊണ്ട് ഇപ്പോൾ ഒരു വസ്ത്രം വാങ്ങിയാൽ എത്ര ഇന്ത്യക്കാർക്ക് പ്രയോജനം കിട്ടുന്നുണ്ടെന്ന് മാത്രമാണ് എന്റെ ആലോചന. കങ്കണയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |