SignIn
Kerala Kaumudi Online
Friday, 19 April 2024 9.36 AM IST

ഹസാഡിനെ റയൽ കയ്യൊഴിയുന്നു

hazard

മാഡ്രിഡ്: വൻതുക കൊടുത്ത് കൊണ്ടുവന്ന് നാലുകൊല്ലമായിട്ടും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാത്ത ബെൽജിയൻ സൂപ്പർതാരം ഈഡൻ ഹസാർഡിനെ ഒടുവിൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് കയ്യൊഴിയുന്നു.അടുത്ത സീസണിൽ ഹസാഡ് റയലിനുവേണ്ടി പന്ത് തട്ടില്ലെന്ന് ക്ലബ്ബ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബ് വിടാൻ ഹസാഡും സമ്മതം മൂളി. ഒരു വർഷത്തെ കരാർ ബാക്കിയുള്ളപ്പോഴാണ് ഹസാഡ് ക്ലബ്ബ് വിടുന്നത്.

2019-ലാണ് 100 മില്യൺ യൂറോ മുടക്കി ചെൽസിയിൽ നിന്ന് ഹസാഡിനെ റയൽ സ്വന്തമാക്കിയത്. ചെൽസിയിൽ അത്ഭുത പ്രകടനം പുറത്തെടുത്ത ഹസാഡിന് പക്ഷേ ലാ ലിഗയിൽ തിളങ്ങാനായില്ല.അടിക്കടിയുണ്ടായ പരിക്കുകളായിരുന്നു പ്രധാന വില്ലൻ. ക്ലബ്ബിനായി 54 മത്സരങ്ങൾ കളിച്ച താരത്തിന് നാല് ഗോൾ മാത്രമാണ് നേടാനായത്. ഈ സീസണിൽ വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്. റയലിനൊപ്പം എട്ട് കിരീടങ്ങളിൽ പങ്കാളിയായ ശേഷമാണ് ഹസാഡ് ടീം വിടുന്നത്. 32 കാരനായ ഹസാഡിനെ സ്വന്തമാക്കാൻ ഒരു ക്ലബ്ബും മുന്നോട്ട് വരാത്തതിനാൽ ഹസാഡ് വിരമിച്ചേക്കുമെന്ന് സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HAZARDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.