പൊന്നാനി: പെരുമ്പടപ്പിൽ വിവാഹസത്കാരത്തിൽ പങ്കെടുത്ത കുട്ടികളടക്കമുള്ള എൺപതോളം പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ. ശനിയാഴ്ച വൈകിട്ട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്ന് ഉച്ചയോടെ പനിയും ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരും ചികിത്സ തേടിയത്.
പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ 40ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം പെരുമ്പടപ്പിനടുത്ത് മാറഞ്ചേരിയിൽ വിവാഹസത്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |