SignIn
Kerala Kaumudi Online
Thursday, 25 April 2024 2.41 PM IST

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് : 125.84 കോടി കണ്ടുകെട്ടും

p

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ 25 പേരിൽ നിന്ന് 125.84 കോടി പിടിച്ചെടുക്കാൻ കളക്ടർ വി.ആർ.കൃഷ്ണതേജ ഉത്തരവിട്ടു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

തട്ടിപ്പ് നടന്ന കാലയളവിൽ ചുമതല വഹിച്ചിരുന്ന

20 മുൻ ഡയറക്ടർമാർ, മുൻസെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് തുടങ്ങിയവരിൽ നിന്നാണ് തുക ഈടാക്കുക. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പണം അടയ്ക്കുന്നതിന് നിശ്ചിത സമയം നൽകും. അതിനുള്ളിൽ പണം അടയ്ക്കാതിരുന്നാൽ ജപ്തി നടപടികളിലേക്ക് നീങ്ങും.കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ റിക്കവറിയാണിത്.

ടി.ആർ.സുനിൽകുമാർ (മുൻ സെക്രട്ടറി), എം.കെ.ബിജു ( മുൻ മാനേജർ), സി.കെ.ജിൽസ് (മുൻ അക്കൗണ്ടന്റ് ), എ.കെ.ബിജോയ് (മുൻ കമ്മിഷൻ ഏജന്റ്), കെ.എം.മോഹനൻ (വളം ഡിപ്പോ നടത്തിപ്പുകാരൻ) എന്നിവർ ജീവനക്കാരാണ്. മറ്റുള്ളവർ തട്ടിപ്പ് നടന്ന കാലയളവിലെ ഡയറക്ടർമാരായിരുന്നു. ടി.ആർ.ഭരതൻ, സുമതി ഗോപാലകൃഷ്ണൻ എന്നിവർ മരിച്ചതിനാൽ അവകാശികളെ കക്ഷിചേർത്ത് പണം ഈടാക്കും.

കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സി.പി.എം ഭരിക്കുന്ന ബാങ്കാണ്. ബാങ്കിൽ പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേർക്ക് ഇപ്പോഴും തുക തിരിച്ച് കിട്ടാനുണ്ട്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഈടാക്കുന്ന തുക


എം.കെ.ബിജു ................................................ 12.26 കോടി


ടി.ആർ.സുനിൽ കുമാർ .............................11.35 കോടി

കെ.വി.സുഗതൻ,

വി.കെ.ലളിതൻ,

എം.ബി.ദിനേഷ്,

ടി.എസ് ബൈജു .......................................... 10.29 കോടി വീതം

കെ.കെ.ദിവാകരൻ .....................................10.25 കോടി

ടി.ആർ.ഭരതൻ.................................................8.33 കോടി

ജിജോ, ജോസ് ,

മിനി നന്ദനൻ,
എ.എം.അസീം,

എൻ.നാരായണൻ,
അമ്പിളി മഹേഷ്.................................................. 7.56 വീതം


സുമതി ഗോപാലകൃഷ്ണൻ..............................6.11 കോടി

ചന്ദ്രിക ഗോപാലകൃഷ്ണൻ,

അനിത വിദ്യാസാഗർ,
ഇ.സി.ആന്റോ,

മഹേഷ് കോരമ്പിൽ,

കാദർ ഹുസൈൻ,
ടി.ആർ.പൗലോസ്................................................ 2.74 കോടി വീതം


ശാലിനി.................................................................... 38.31 ലക്ഷം
എ.കെ.ബിജോയ് ................................................20.72 ലക്ഷം
സി.കെ.ജിൽസ്..................................................... 19.91 ലക്ഷം
കെ.എം.മോഹനൻ........................................... 4,449.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNUR BANK FRAUD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.