SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.30 AM IST

 പഞ്ചലോഹ സമർപ്പണ യജ്ഞം

05-sndp-chittar
ഗുരുപരമ്പരയിലെ അന്യസ്ഥ ശിഷ്യ ശ്രേഷ്ഠൻ ധർമ്മചൈതന്യ സ്വാമികൾ പ്രഭാഷണം നടത്തുന്നു

ചിറ്റാർ: എസ്.എൻ.ഡി.പി.യോഗം ചിറ്റാർ ശാഖയിലെ പുതിയതായി പണികഴിപ്പിക്കുന്ന ഗുരുദേവ ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് ശാഖാ ഓഡിറ്റോറിയത്തിൽ പഞ്ചലോഹ സമർപ്പണ ചടങ്ങുകൾ നടത്തി. ആലുവ അദ്വൈതാശ്രമം മഠാധിപതി ധർമ്മചൈതന്യ സ്വാമികൾ,​ താന്ത്രികാചാര്യൻ മാഞ്ഞൂർ വിനോദ് തന്ത്രി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് താമരശേരിൽ ജയപ്രകാശ്, സെക്രട്ടറി ഗോപിനാഥൻ, വനിതാസംഘം പ്രസിഡന്റ് ലളിതാസജിരാജ്, സെക്രട്ടറി അമ്പിളി ശ്രീകുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശരണ്യ കലേഷ്, കമ്മിറ്റിയംഗങ്ങൾ മുതലായവർ പങ്കെടുത്തു. വിഗ്രഹനിർമ്മാണത്തിനുവേണ്ടിയുള്ള യോഗത്തിൽ ജാതിഭേദമെന്യേ ധാരാളം ഭക്തന്മാർ പങ്കെടുത്തു. മഹാഗുരുപൂജയും പ്രാർത്ഥനയും അനുഗ്രഹപ്രഭാഷണവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.