അങ്കമാലി: അങ്ങാടിക്കടവിൽ പുതിയ പാലം സംബന്ധിച്ച ചർച്ചയ്ക്കായി റോജി എം. ജോൺ എം. എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിലവിലെ പാലം പൊളിച്ച് അതേ സ്ഥാനത്ത് പുതിയത് നിർമ്മിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു.നഗരസഭാ ചെയർമാൻ മാത്യു തോമസ്, ജനപ്രതിനിധികൾ, വിവിധ സംഘടനാ-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |