കായംകുളം: ശ്രീനാരായാണ ഗുരുദേവനെയും ഗുരുദേവ കൃതികളെയും ആഴത്തിൽ അറിഞ്ഞ ഉത്തമ ഗുരുദേവ ഭക്തനും, പ്രഭാഷകനുമായിരുന്നു അഡ്വ.എസ്.ധനപാലൻ. ഗുരുദേവനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മണിക്കൂറുകൾ നീളുന്ന പ്രഭാഷണം ജനങ്ങളിൽ ആവേശം സൃഷ്ടിക്കുന്നതായിരുന്നു.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ധനപാലൻ, പുതുപ്പള്ളിയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിലൊരാളും മികച്ച അഭിഭാഷകനുമായിരുന്നു. കെ. ഗോപിനാഥൻ യോഗം ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹം കരുനാഗപ്പള്ളി യൂണിയൻ കൗൺസിലറും പിന്നീട് യൂണിയൻ സെക്രട്ടറിയുമായത്. യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ യൂത്ത് മൂവ്മെന്റ് രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായി. ഇക്കാലത്ത് ധനപാലന്റെ നേതൃത്വത്തിൽ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യൂത്ത് മൂവ്മെന്റ് മാർച്ച് ശ്രദ്ധേയമായി.ആദ്യകാലത്ത് സമാന്തര വിദ്യാഭ്യാസ രംഗത്ത് സജീവമായിരുന്നു. . പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ ആദ്യ എം.എ ബിരുദധാരിയായ അദ്ദേഹം, ഗോവിന്ദമുട്ടം ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |