SignIn
Kerala Kaumudi Online
Friday, 29 September 2023 6.55 AM IST

സർവീസ് വയർ കുരുങ്ങി പരിക്ക്

വരാപ്പുഴ: ദേശീയപാത 66ൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കെ.എസ്.ഇ.ബിയുടെ സർവീസ് വയർ കുരുങ്ങിയെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളുവള്ളി പുത്തൻവീട്ടിൽ പ്രജീഷിനാണ് (40) പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30ന് പൂശാരിപ്പടി ബസ് സ്റ്റോപ്പിന് വടക്കുവശം ലോറിയിൽ തട്ടി സർവീസ് വയർ പൊട്ടിവീഴുകയായിരുന്നു. അമ്മയെ പറവൂരിൽ ആക്കിയശേഷം മടങ്ങുകയായിരുന്ന പ്രജീഷിന്റെ ബൈക്ക് ലോറിയുടെ തൊട്ടുപിന്നിലായിരുന്നു. വേഗം കുറവായിരുന്നതിനാൽ ബൈക്ക് പെട്ടെന്ന് നിറുത്താനായി. നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ട പ്രജീഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.