SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 AM IST

കാലവർഷം വൈകും,​ എട്ടിന് മുൻപ് എത്തും

mazha

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അല്പംകൂടി വൈകുമെന്ന് കാലാവസ്ഥ കേന്ദ്രം. എട്ടിനു മുമ്പ് എത്തുമെന്നാണ് പുതിയ പ്രവചനം.

കാലവർഷം കേരള തീരത്തിനു അടുത്തുവരെ എത്തിയെങ്കിലും കരയിൽ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതാണ് വൈകുന്നത്.

അറബിക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവർഷത്തിന്റെ വരവും ശക്തിയും. എട്ടിന് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

കാലവർഷം എത്തണമെങ്കിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ശരാശരി മഴ​ ലഭിച്ചേക്കും

ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തൽ. സാഹചര്യം മാറി ന്യൂനമർദ്ദങ്ങൾ രൂപം കൊണ്ടാൽ തോത് കൂടും. അങ്ങനെയെങ്കിൽ മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടാകാൻ സാദ്ധ്യത. കഴിഞ്ഞ വർഷം ശരാശരി മഴയാണ് ലഭിച്ചെതെങ്കിലും മേഘവിസ്ഫോടനം ഉൾപ്പെടെ ഉണ്ടായി.

മുൻ വർഷങ്ങളിൽ

എത്തിയത്

2022........ മേയ് 29

2021.........മേയ് 31

2020.........ജൂൺ 1

2019.........ജൂൺ 8

2018..........മേയ് 29

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.