തിരുവനന്തപുരം: റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തും. ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നേതാക്കൾ ചർച്ച നടത്തിയെങ്കിലും അലസി പിരിയുകയായിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം.
അതേസമയം, റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സമരസമിതി നേതാക്കളായ ജോണി നെല്ലൂർ, ജി.കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, സുരേഷ് കാരേറ്റ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |