തൊടിയൂർ : കല്ലേലിഭാഗം ദിശാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെയും ഗുരുകുലത്തിന്റെയും
സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'പാതയോര ഭംഗി' എന്ന പരിപാടി സംഘടിപ്പിച്ചു. ദിശയുടെ പ്രവർത്തകരും കുട്ടികളും ചേർന്ന് ഡ്രൈവർ ജംഗ്ഷൻ മുതൽ ജനതാ ജംഗ്ഷൻ വരെയുള്ള പാതയോരം വൃത്തിയാക്കുകയും ചപ്പു ചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു. ഏകദേശം 200 മീറ്റർ പാതയോരം പൂച്ചെടികൾ നട്ടു പിടിപ്പിച്ചു.
'പാതയോര ഭംഗി' തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ ലൈസാ ജോൺ എന്നിവർ ചേർന്ന് പൂച്ചെടികൾ ഏറ്റു വാങ്ങി.
ദിശയുടെ പ്രസിഡന്റ് ബി.ലവിന്ദ രാജ് അദ്ധ്യക്ഷനായി. സി.ശിവൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |