തിരുവനന്തപുരം: ഭീമ ജുവലറിയുടെ ഏറ്റവും പുതിയ ആഭരണ ശേഖരമായ 'ഹൃദ്യ" കളക്ഷൻ തിരുവനന്തപുരത്തെ ഭീമ ഗല്ലേറിയയിൽ ലോഞ്ച് ചെയ്തു. കേരളത്തിലെ ആദ്യത്തെയും വ്യത്യസ്തവുമായ ടെമ്പിൾ, ആന്റിക് ആഭരണങ്ങളുടെ ആകർഷകമായ കളക്ഷൻ പൈതൃകത്തിന്റെയും കാലാതീതമായ ചാരുതയുടെയും സൂക്ഷ്മമായ രൂപകല്പനയാണ്. ആന്റിക് ജുവലറിയുടെ കേരളത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് കളക്ഷനായ 'ഹൃദ്യ" പ്രകൃതി, ക്ഷേത്ര വാസ്തുവിദ്യ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച വിസ്മയിപ്പിക്കുന്ന അതുല്യ ആഭരണങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈവിദ്ധ്യമാർന്ന ഡിസൈനിലുള്ള ടെമ്പിൾ, ആന്റിക് ആഭരണങ്ങൾ സ്വന്തമാക്കാൻ എല്ലാവരെയും ഭീമയിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജിംഗ് ഡയറക്ടർ സുഹാസ്.എം.എസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |