കാട്ടാക്കട: കാട്ടാക്കട എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ 0.430 ഗ്രാം എം.ഡി.എം.എയുമായി പാറച്ചൽ അമ്പലത്തിൻകാല സനു എന്ന് വിളിക്കുന്ന കിരൺകുമാറിനെ(29) അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിലെടുത്തു.
അമ്പലത്തിൻകാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 23.521 ഗ്രാം എം.ഡി.എം.എയുമായി പാറച്ചൽ അമ്പലത്തിൻകാല സ്വദേശി നിവിൻ.എസ്. സാബു(29)വിനേയും അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെകടർ വി.എൻ. മഹേഷ്, പി.ഒമാരായ ജയകുമാർ, ശിശുപാലൻ, സി.ഇ.ഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റോ എന്നിവർ പങ്കെടുത്തു.
പ്രതി...........കിരൺകുമാർ.
2).നിവിൻ.എസ്.സാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |