വാഷിംഗ്ടൺ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇന്ത്യയിലെ ട്രെയിൻ ദുരന്ത വാർത്ത കേട്ട് താനും പത്നി ജില്ലും ഹൃദയം തകർന്നിരിക്കുകയാണെന്നും ഉറ്റവരെ നഷ്ടപ്പെട്ടമായവർക്കും ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഒപ്പം തങ്ങളുടെ പ്രാർത്ഥനകളുണ്ടെന്നും ബൈഡൻ അറിയിച്ചു. യു.എസും ഇന്ത്യയും ആഴത്തിലുള്ള ബന്ധങ്ങൾ പങ്കിടുന്നു. ഇന്ത്യൻ ജനതയുടെ വേദനയിൽ എല്ലാ അമേരിക്കക്കാരും പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |