SignIn
Kerala Kaumudi Online
Friday, 19 April 2024 5.45 AM IST

സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴസാദ്ധ്യത, കാലവർഷക്കാറ്റ് കേരളതീരത്തിനടുത്തെത്തി

rain

തിരുവനന്തപുരം: അടുത്ത മൂന്ന്മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അല്പംകൂടി വൈകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. എട്ടിനു മുമ്പ് എത്തുമെന്നാണ് പുതിയ പ്രവചനം.
കാലവർഷം കേരള തീരത്തിനു അടുത്തുവരെ എത്തിയെങ്കിലും കരയിൽ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതാണ് വൈകുന്നത്.


അറബിക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവർഷത്തിന്റെ വരവും ശക്തിയും. എട്ടിന് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

കാലവർഷം എത്തണമെങ്കിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN ALERT, MONSOON, PREMONSOON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.