കണ്ണൂർ : പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 32കാരനെ 83 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. പൂളിങ്ങോം പാലാംതടം കാണിക്കാരൻ കെ.ഡി. രമേശിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 83 വർഷം തടവിന് പുറമേ 1.15 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
അതിവേഗ കോടതി ജഡ്ജി ആർ, രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എ,പി ആസാദ്സ ചെറുപുഴ എസ്.ഐ എം.എൻ. ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |