SignIn
Kerala Kaumudi Online
Thursday, 25 April 2024 3.12 PM IST

പിരിയുന്നതിന് മുൻപ് സുധി ഒരാഗ്രഹം പറഞ്ഞു,​. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്,​ വേദനയോടെ ടിനി ടോം

kk

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. ടൊവിനോ തോമസ്,​ അജു വ‌ർഗീസ്,​ ഷറഫുദീൻ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേരാണ് കൊല്ലം സുധിക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. നടൻ ടിനി ടോമും സുധിയുടെ വേർപാടിന്റെ ദുഃഖം ഫേസ്ബുക്കിൽ പങ്കുവച്ചു.

ഇന്നലെ ഒരുമിച്ചാണ് ഞങ്ങൾ വേദിയിലുണ്ടായിരുന്നതെന്നും രണ്ടു വണ്ടിയിലാണ് പിരിഞ്ഞതെന്നും ടിനി പറയുന്നു. പിരിയുന്നതിന് മുൻപ് സുധിയുടെ ആഗ്രഹപ്രകാരം ഒന്നിച്ചുള്ള ഫോട്ടോ എടുത്തെന്നും ടിനി ടോം കുറിച്ചു. സുധി അയച്ചു കൊടുത്ത ചിത്രം പങ്കുവച്ചാണ് ടിനിയുടെ കുറിപ്പ്.

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ ,രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങൾ തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം ,എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ...... ആദരാഞ്ജലികൾ മുത്തേ , ടിനി ടോം കുറിച്ചു. ബിനുവിനും ടിനി ടോമിനുമൊപ്പം ബിനു അടിമാലിയും കലാഭവൻ പ്രജോദും ചിത്രത്തിലുണ്ട്.

തൃശൂർ കയ്പമംഗലത്ത് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉല്ലാസ് അരൂർ ആണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റ ബിനു അടിമാലി,​ മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM SUDHI, TINI TOM, BINU ADIMALI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.