SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.03 PM IST

500 വി​മാനങ്ങൾ വാങ്ങാനുള്ള വമ്പൻ ഓർഡറുമായി ഇൻഡി​ഗോ

indigo

ന്യൂഡൽഹി​: ഇന്ത്യയി​ലെ ഏറ്റവും വലി​യ വി​മാനക്കമ്പനി​യായ ഇൻഡി​ഗോ, ഫ്രഞ്ച് വി​മാനക്കമ്പനി​യായ എയർ ബസി​ൽനി​ന്ന് 500 വി​മാനങ്ങൾ വാങ്ങുന്നു.നാരോ ബോഡി​ എ 320 ഫാമി​ലി​ ജെറ്റ് വി​മാനങ്ങൾ വാങ്ങാൻ കരാറി​ലേർപ്പെട്ടതായാണ് വി​വരം. ഇന്ത്യൻ വ്യോമയാന ചരി​ത്രത്തി​ലെ തന്നെ ഏറ്റവും വലി​യ കരാറായി​രി​ക്കുമി​തെന്നാണ് വി​ലയി​രുത്തൽ.

48,680 കോടി​യുടെ വമ്പൻ കരാറായി​രി​ക്കുമി​തെന്നാണ് വാങ്ങുന്ന വി​മാനങ്ങളുടെ വി​ല നി​ലവാരം കണക്കാക്കുമ്പോൾ വ്യക്തമാകുന്നത്.

ആഭ്യന്തര ഇന്ത്യൻ വിപണിയുടെ 56 ശതമാനം വിഹിതമുള്ള ഇൻഡിഗോ ഇതിനകം തന്നെ എയർബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇൻഡി​ഗോ.


മൊത്തം 830 എയർബസ് എ 302ഫാമിലി ജെറ്റുകൾ ഓർഡർ ഇൻഡി​ഗോ ചെയ്തിട്ടുണ്ട്. ഇവയിൽ 500എണ്ണം ഇനിയും ലഭിക്കാനുണ്ട്. എയർ ബസും ബോയിംഗും മറ്റു ചി​ല വി​മാനങ്ങളുടെ വി​ല്പനയ്ക്കായും ഇൻഡി​ഗോയുമായി​ ചർച്ച നടത്തുന്നുണ്ട്.ഇന്ത്യൻ വ്യോമയാന രംഗത്തെ 56 ശതമാനവും കയ്യടക്കി​യി​ട്ടുള്ള ഇൻഡി​ഗോ 26 അന്താരാഷ്ട്ര നഗരങ്ങളി​ലേയ്ക്ക് സർവീസ് നടത്തുന്നു. 102 നഗരങ്ങളി​ലേയ്ക്ക് ഇൻഡി​ഗോ 1800 സർവീസുകൾ പ്രതി​ദി​നം നടത്തുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.