SignIn
Kerala Kaumudi Online
Thursday, 25 April 2024 12.47 AM IST

അക്കാദമിക് കലണ്ടർ പിൻവലിക്കണം

മാവേലിക്കര : കൂടിയാലോചനകളില്ലാതെ പൊതു വിദ്യാലയങ്ങളുടെ പ്രവൃത്തി ദിനങ്ങൾ 210 ആയി പ്രഖ്യാപിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി.ബിജു പറഞ്ഞു. മാവേലിക്കര ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന തീരുമാനങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്ന് കെ.പി.എസ്.ടി.എ മാവേലിക്കര ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലർമാരായ കൃഷ്ണകുമാർ, ഷേർളി തോമസ്, റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് മധുലാൽ, സബ് ജില്ലാ പ്രസിഡന്റ് ആനി കോശി, സെക്രട്ടറി വി.എൽ.ആന്റണി, ട്രഷറർ എസ്.ശ്രീഹരി , മുൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.