നമ്മുടെ കൈയകലത്തിൽ ലഭിക്കുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ച് മികച്ച ഫലം നേടാൻ സഹായിക്കുന്നതാണ് വീട്ടുവൈദ്യം. കീശ കാലിയാക്കാതെ ഉദ്ദേശ്യമുള്ള ഫലം തരുന്നുവെങ്കിലും ഇവ പരീക്ഷിക്കാൻ മടിക്കുന്നവർ നിരവധിയാണ്. കാരണം തീൻമേശയിലാണെങ്കിൽ പോലും ചില പ്രകൃതിദത്ത വിഭവങ്ങളെ വെറുക്കുന്നവരുണ്ടാകാം. അത്തരത്തിലുള്ള വിഭവങ്ങളായിരിക്കാം സൗന്ദര്യ സംരക്ഷണത്തിനായുള്ള പൊടിക്കൈയിലെ പ്രധാന ചേരുവ. അത് കൊണ്ട് അവ ഉപയോഗിക്കാൻ ചിലർ വിമുഖത കാണിക്കുന്നു.
പ്രത്യേക തരം പച്ചക്കറിയോ, എണ്ണകളോ. മുട്ടയോ ഒക്കെ ഈ കൂട്ടത്തിൽ വരാം. എന്നാൽ തുടക്കത്തിലുള്ള അപ്രീതി മാറ്റിവെച്ച് ഇത്തരം മാർഗങ്ങൾ കൂടി പരീക്ഷിക്കുമ്പോഴായിരിക്കും ഞെട്ടിക്കുന്ന ഫലം ലഭിക്കുന്നത്.
അത്തരത്തിൽ കേൾക്കുമ്പോൾ ഒത്തുപോകാത്തത് എന്ന് തോന്നുമെങ്കിലും മികച്ച രീതിയിലുള്ള ഫലം തരാൻ കെൽപ്പുള്ള കൂട്ടാണ് ഉരുളക്കിഴങ്ങും കറ്റാർവാഴയും. വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് കറ്റാർ വാഴ. കൂടാതെ ആവശ്യത്തിന് ജലാംശവും. ഉരുളക്കിഴങ്ങിൽ ഇരുമ്പ്, വൈറ്റമിൻ സി, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് വരുന്നതോടെ ചർമ്മസംരക്ഷണത്തിലെ ഒരു പ്രധാനിയായി മാറുന്നു.
വെയിലേറ്റ് ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടമാകുന്ന സാഹചര്യത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ് ഈ കൂട്ട്. അമിതമായി സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് ഉരുളക്കിഴങ്ങിന്റെയും കറ്റാർ വാഴയുടെയും നീര് പുരട്ടാവുന്നതാണ്. മുഖത്ത് പുരട്ടുന്നത് സൂര്യാഘാതമേൽക്കുന്നതിൽ നിന്നും തടയും.
ചർമ്മത്തിന് പ്രായമറിയിക്കുന്ന ചുളിവുകളും, കണ്ണിന് താഴെയുള്ള ചുളിവും മാറ്റുന്നതിന് ഉരുളക്കിഴങ്ങ്, കറ്റാർ വാഴ നീര് ഉപയോഗിക്കാവുന്നതാണ്.
മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും മാറ്റുന്നതിനും ഈ കോംബോ ഏറെ സഹായകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |