തിരുവനന്തപുരം: ക്ഷേത്രാങ്കണങ്ങളും കാവും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുന്നതിന് ദേവസ്വം വകുപ്പ് നടപ്പാക്കുന്ന ദേവാങ്കണം ചാരു ഹരിതം പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് മന്ത്രി കെ.രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വരുംതലമുറകൾക്ക് അൽപ്പമെങ്കിലും ശുദ്ധമായ ജീവവായു നൽകണമെന്ന് ഓരോ വ്യക്തിക്കും ഉണ്ടാകുന്ന തോന്നലാണ് ദേവാങ്കണം പദ്ധതിയുടെ ഉൾനാമ്പെന്ന് മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ ലോഗോയും പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |