തിരുവനന്തപുരം: സർവകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളതലത്തിൽ ആവശ്യം കൂടിവരുന്ന പഠന പദ്ധതികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ നമ്മുടെ സർവ്വകലാശാലകൾക്ക് കഴിയും. തൊഴിൽ സാദ്ധ്യത പ്രതീക്ഷിച്ചാണ് കുട്ടികൾ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കഴിയുന്നതും ഈ വർഷം തന്നെ ആരംഭിക്കണം. 2024 -25 അദ്ധ്യയന വർഷം എല്ലാ സർവകലാശാലകളിലും നാലു വർഷ ബിരുദ സമ്പ്രദായം ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |