തിരുവനന്തപുരം: തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പർ 383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 21, 22 തീയതികളിൽ പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കാസർകോട് ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 749/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 7ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള ആദ്യഘട്ട അഭിമുഖം 7, 8, 9 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖല ഓഫീസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മലബാർ സിമന്റ്സിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ് 2 ( കാറ്റഗറി നമ്പർ 68/2020) തസ്തികയിലേക്ക് 8ന് രാവിലെ 10.30 നും ഉച്ചയ്ക്ക് 2നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |