തൊടിയൂർ: തഴവ തോപ്പിൽ ലത്തീഫ് രചിച്ച ചരിത്ര ബിന്ദുക്കൾ എന്ന പുസ്തകത്തിന്റെ പ്രകാശനം തൊടിയൂർ അരമത്ത് മഠം സോഡിയാക് കൺവെൻഷൻ സെന്ററിൽ നടന്നു. കൊല്ലം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി.എം. മുബാറക് പാഷയിൽ നിന്ന് മുൻ പി.എസ്.സി ചെയർമാൻ എം.ഗംഗാധരക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി. തഴവ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അമ്പിളിക്കുട്ടൻ അദ്ധ്യക്ഷനായി. ഡോ.പി.ബി.രാജൻ സ്വാഗതം പറഞ്ഞു സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആദിനാട് തുളസി പുസ്തകം പരിചയപ്പെടുത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ബി.സത്യദേവൻ, ഡോ.അനിൽ മുഹമ്മദ്, തഴവ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗം ഷാനു കെ.സലാം, ഡി.വിജയലക്ഷ്മി, ഷിഹാബ് എസ്.പൈനുംമൂട്, തോപ്പിൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. കഥിക തൊടിയൂർവസന്തകുമാരി, കേരള കൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂർ എന്നിവരെ എം.ഗംഗാധരക്കുറുപ്പ് ആദരിച്ചു. ജോൺ ഐഡികോൺ നന്ദി പറഞ്ഞു. പുസ്തപ്രകാശനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശ്വനാഥപിള്ള അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |