ന്യൂയോർക്ക് : രുചിയേറിയ ഫ്രോസൺ ഡെസേർട്ടുകൾ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. പല രുചികളിലും തരത്തിലും വിലയിലുമുള്ള ഫ്രോസൺ ഡെസേർട്ടുകൾ ലോകമെമ്പാടും ലഭ്യമാണ്.
അത്തരത്തിൽ ലോകത്തെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളുടെ കൂട്ടത്തിൽ ഒരു ഉത്തരേന്ത്യൻ താരവും ഇടംപിടിച്ചിട്ടുണ്ട്. നമുക്കെല്ലാം പ്രിയങ്കരമായ കുൽഫി ആണത്. ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ പട്ടികയിൽ 14ാം സ്ഥാനമാണ് കുൽഫി സ്വന്തമാക്കിയത്.
ഐസ്ക്രീമിൽ നിന്ന് വ്യത്യസ്തമായി ട്രെഡീഷണൽ ടച്ചോട് കൂടിയ രുചിയാണ് കുൽഫിയെ വേറിട്ടതാക്കുന്നത്. ചൂടുകാലത്ത് ഇന്ത്യയിലുടനീളം കുൽഫിക്ക് വളരെയേറെ ഡിമാൻഡാണ്. കേരളത്തിലും ഐസ്ബാറുകൾക്കൊപ്പം കുൽഫിക്കും ആവശ്യക്കാർ ഏറെയാണ്.
അതേ സമയം, ഇറാനിൽ നിന്നുള്ള ബസ്താനി സൊന്നാറ്റിയെ ആണ് ലോകത്തെ ഏറ്റവും മികച്ച ഫ്രോസൺ ഡെസേർട്ട് ആയി തിരഞ്ഞെടുത്തത്. പെറുവിൽ നിന്നുള്ള ചീസ് ഐസ്ക്രീമായ ക്യൂസോ ഹെലഡോയ്ക്കാണ് രണ്ടാം സ്ഥാനം.
ഡോണ്ടർമ ( തുർക്കി ), ഫ്രോസൺ കസ്റ്റാർഡ് ( യു.എസ് ), സോർബെറ്റ്സ് ( ഫിലിപ്പീൻസ് ), ജെലാറ്റോ അൽ പിസ്റ്റാഷ്യോ ( ഇറ്റലി ) എന്നിവയാണ് തൊട്ടുപിന്നിലുള്ളവ. കുൽഫി മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള കുൽഫി ഫലൂഡയും ലിസ്റ്റിൽ ഇടംനേടിയിട്ടുണ്ട്. 30ാം സ്ഥാനത്താണ് കുൽഫി ഫലൂഡ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |