SignIn
Kerala Kaumudi Online
Friday, 19 April 2024 9.29 PM IST

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടും; ഹനുമാൻ സിനിമ കാണാനെത്തുമെന്ന് അണിയറപ്രവർത്തകർ

adipurush

ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ട് ​ഒ​രു​ക്കു​ന്ന​ ​സിനിമ ജൂൺ 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ആദിപുരുഷുമായി ബന്ധപ്പെട്ട് രസകരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമർപ്പിക്കുമെന്നുമാണ് പ്രസ്‌താവനയിലൂടെ അണിയറപ്രവർത്തകർ അറിയിച്ചത്. 'രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാൻ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദ‌ർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് വിൽക്കാതെ ഒഴിച്ചിടും. ഭഗവാൻ ഹനുമാന്റെ സന്നിധിയിൽ മഹത്വത്തോടും പ്രതാപത്തോടും കൂടി നിർമ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം'- പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

ത്രിമാന ചിത്രമായ ആദിപുരുഷിൽ ശ്രീ​രാ​മ​നാ​യാ​ണ് ​പ്ര​ഭാ​സ് ​വേ​ഷ​മി​ടു​ന്ന​ത്. ബോ​ളി​വു​ഡ് ​താ​രം​ ​സെ​യ്ഫ് ​അ​ലി​ഖാ​ൻ ആ​ണ് രാ​വ​ണ​ൻ​ ​​.​ ​കൃ​തി​ ​സ​നോ​ൻ​ ​ആ​ണ് ​സീതയായി എത്തുന്നത്. ഹി​ന്ദി​യി​ലും​ ​തെ​ലു​ങ്കി​ലു​മാ​ണ് ​ചി​ത്രീ​ക​ര​ണം.​ ​ത​മി​ഴ്,​ ​മ​ല​യാ​ളം ​മ​റ്റു​ ​വി​ദേ​ശ​ഭാ​ഷ​ക​ൾ എന്നിവയിലും ചിത്രമെത്തും.

സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാസ് മൽ എന്നിവരാണ് മറ്റു താരങ്ങൾ. ടി സീരീസ് റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ , ഓം റൗട്ട്, പ്രസാദ് സുതാര, രാജേഷ് നായർ എന്നിവർ ചേർന്നാണ് 'ആദിപുരുഷ്' നിർമ്മിക്കുന്നത്. സം​ഗീ​ത​ ​സം​വി​ധാ​നം​ ​ര​വി​ ​ബ​സ്രു​ർ. വി ​എ​ഫ് ​എ​ക്സി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ര​വ​ധി​ ​വി​ദേ​ശ​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ണി​നി​ര​ന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADIPURUSH, THEATRE, SEAT, PRESERVED, HANUMAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.